വയനാട് ദുരന്തം, മരണപ്പെട്ടവരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ നൽകും; മുഖ്യമന്ത്രി
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നൽകും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് എടുക്കുക. ദുരിത ബാധിതർക്ക് വാടക വീട്ടിലേക്ക് മാറാൻ പ്രതിമാസം 6,000 രൂപ വീതം വാടക നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബന്ധുവീട്ടിലേക്ക് താമസം മാറുന്നവർക്കും ഈ തുക കിട്ടും. എന്നാൽ സർക്കാർ സ്ഥാപനങ്ങളിലേക്കും പൂർണമായി സ്പോൺസർഷിപ്പിലൂടെ മാറുന്നവർക്കും ഈ തുക ലഭിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം അനുവദിക്കുക. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
Leave a Reply