May 7, 2026

ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി

0
20240814 181839
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മീനങ്ങാടി സർവീസ് സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് മന്ത്രിസഭാ ഉപസമിതി അംഗങ്ങൾക്ക് കൈമാറി. മീനങ്ങാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. എസ് പ്രസാദ്, സെക്രട്ടറി എം. എൻ മുരളി, ബോർഡ് അംഗം സി. അബ്ദുൾ റഹ്‌മാൻ, ജോയിൻ്റ് രജിസ്ട്രാർ അബ്ദുൾ റഷീദ് തിണ്ടുമ്മൽ എന്നിവർ പങ്കെടുത്തു.

 

വയനാട് ലാസ ഐസ്ക്രീം ഡിസ്ട്രിബ്യൂട്ടേഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രിസഭാ ഉപസമിതി അംഗങ്ങൾക്ക് കൈമാറി. ലാസ ഡയറക്ടർ നൈനാൻ വി മാത്യു, പ്രതിനിധികൾ എം.കെ റഫീഖ്, എം.കെ ഷമീർ എന്നിവരാണ് ചെക്ക് കൈമാറിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *