May 7, 2026

ബെയ്‌ലി പാലത്തിന്  ഗാബിയോണ്‍കവചം

0
20240814 182115
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ദുരന്ത നാടുകള്‍ക്കിടയില്‍ സേന നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന് കവചമായി കരിങ്കല്‍ കല്ലുകള്‍ കൊണ്ട് ഗാബിയോണ്‍ കവചം. ആര്‍മിയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ഗാബിയോണ്‍ വാള്‍ നിര്‍മ്മിക്കുന്നത്. ഉരുക്കുപാലത്തിന്റെ നെടും തൂണുകള്‍ക്ക് ചുറ്റിലും പാറക്കല്ലുകള്‍ നിരത്തി കമ്പി വലകളില്‍ പൊതിയുന്നതാണ് നിര്‍മ്മാണ രീതി. വെള്ളം ഉയര്‍ന്ന് കുത്തിയൊലിച്ചാലും പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇതിന് അകം ഭാഗത്തായി ജിയോ ടെക്സ്റ്റയില്‍ മാറ്റ് വിരിച്ച് പാലവും ഗാബിയോണ്‍ വാളുമായുള്ള ബന്ധവും ഉറപ്പിക്കും. വലിയ ഒറ്റത്തൂണും ഇരുകരകളിലേക്കുളള സപ്പോര്‍ട്ടിങ്ങ് ആങ്കറുകളുമായാണ് ബെയ്‌ലി പാലം നിര്‍മ്മിച്ചിട്ടുള്ളത്. മുണ്ടക്കൈയില്‍ നിന്നും ഒഴുകി വരുന്ന ചാലിപ്പുഴയുടെ കുത്തൊഴുക്കുകളെ മറികടന്നാണ് ആര്‍മി ബെയ്‌ലിപ്പാലം യാഥാര്‍ത്ഥ്യമാക്കിയത്. ജില്ലാ ഭരണകൂടത്തിന് കൈമാറിയ പാലം ദുരന്തത്തില്‍ ഒറ്റപ്പെട്ട മുണ്ടക്കൈ, അട്ടമല രക്ഷാ പ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്നിരുന്നു. പാലത്തിന്റെ സുരക്ഷാ ചുമതലയും ആര്‍മിയും പോലീസും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പാലത്തിന്റെ ദൈനംദിന സുരക്ഷാ നിരീക്ഷണവും അറ്റകുറ്റപണികളും ആര്‍മി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. പാലത്തിന്റെ മേല്‍നോട്ടത്തിനായി 23 അംഗ സേന ചൂരല്‍മലയിലുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയിലെ 15 തൊഴിലാളികളടക്കം 25 പേരാണ് ഇവിടെ ഗാബിയോണ്‍ വാള്‍ നിര്‍മ്മാണത്തിന് മേല്‍നോട്ടം നടത്തുന്നത്. കനത്ത കുത്തൊഴുക്കിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് കരിങ്കല്‍ബോളര്‍കവചം

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *