September 17, 2024

വീട്ടിൽ കയറി മോഷണം യുവാവ് അറസ്റ്റിൽ

0
Img 20240814 211811

 

കമ്പളക്കാട് : തൊണ്ടർനാട് കരിമ്പിൽ കുന്നേൽ വീട്ടിൽ കെ. കെ രഞ്ജിത്ത് (25) ആണ് കമ്പളക്കാട് പോലീസിന്റെ പിടിയിലായത്. 12.08.24 കണിയാമ്പറ്റ കൊല്ലിവയലിലുള്ള പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിന്റെ താഴെ നിലയിൽ ബെഡ് റൂമിൽ അലമാരയിലുണ്ടായിരുന്ന 95000 രൂപ മോഷ്ടിക്കുകയായിരുന്നു. ഇയാൾ മുൻപും മോഷണക്കേസുകളിൽ പ്രതിയാണ്. പരാതി ലഭിച്ചയുടൻ തന്നെ കമ്പളക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വലയിലാവുകയായിരുന്നു. ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ എം.എ സന്തോഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ വി. ഷറഫുദ്ധീൻ, പി.സി റോയ്, എസ്.സി.പി. ഓ മാരായ റോബർട്ട് പി ജോൺ, ജ്യോതിരാജ്, സി.പി. ഓ പ്രവീൺ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *