പഞ്ചായത്ത് ഓഫീസിലേക്ക് ധർണ്ണ നടത്തി
പുൽപ്പള്ളി: മേലെ ചണ്ണോത്തുകൊല്ലിയിൽ ആരംഭിക്കാൻ നീക്കം നടക്കുന്ന കരിങ്കൽ ക്വാറിക്ക് എതിരെ ക്വാറി വിരുദ്ധ സമര സമതിയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ഓഫീസിലെക്ക് ജനകീയ ധർണ്ണ നടത്തി.
ജനകിയ ധർണ്ണയിൽ സജി മാനട്ടു കാലായിൽ സ്വാഗതം ആശംസി ച്ചു.
സമര സമതി ചെയർമാൻ ശശി പി.കെ അധ്യക്ഷത വഹിച്ചു.
മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ജെസ്സി സെബാസ്റ്റ്യാൻ ധർണ്ണ ഉൽഘടനം നിർവഹിച്ചു .
രക്ഷധികാരി പി. ജെ ആഗസ്തി, കെ. ൻ സുബ്രഹ്മണ്യൻ, പി.കെജോസ്, ജോബി കെ വി കരോട്ടുകുന്നേൽ , വിൽസൻ ചങ്ങാനാമഠം, ജോസ് കണ്ടംത്തുരുത്തി, ആശംസകൾ പറഞ്ഞു. രതീഷ്ലു നാലുകണ്ടത്തിൽ നന്ദി പറഞ്ഞു. മൂന്ന് മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നതും ഉരുൾപൊട്ടൽ സാധ്യത ഉള്ളതും ജനങ്ങൾ തിങ്ങിപാർക്കുന്നതുമായ ഈ പ്രദേശത്ത് ക്വാറി ആരംഭിച്ചാൽ മറ്റൊരു മുണ്ടക്കൈ ദുരന്തം ഇവിടെ ആവർത്തിക്കുമെന്നും ധർണ്ണയോട് അനുബന്ധിച്ച് യോഗം വിലയിരുത്തി. ആയതിനാൽ ഈ പ്രദേശത്ത് കരിങ്കിൽ ക്വാറി ആരംഭിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ധർണ്ണയിൽ സംസാരിച്ച സമര സമതി ഭാരവാഹികളും, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ആവശ്യപ്പെട്ടു.
നമ്മുടെയൊക്കെ പൂർവികരുടെ വിയർപ്പിന്റെ ഗന്ധം നിലനിൽക്കുന്ന ഈ മണ്ണ് ഒരു ശവപ്പറമ്പ് ആക്കുവാൻ നമ്മൾ ആരും അനുവദിക്കില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ പഞ്ചായത്തിന്റെ മുൻപിൽ ഉയർന്ന് വന്ന ഓരോ ശബ്ദവും നമ്മുടെ മക്കൾക്കും വരും തലമുറയ്ക്കും സ്വതന്ത്രമായി പ്രകൃതി ദുരന്തങ്ങളെ ഭയപ്പെടാതെ ശബ്ദമലിനീകരണം ഇല്ലാതെ അന്തിയുറങ്ങുവാൻ കഴിയണമെന്ന് ജനങ്ങൾ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു
Leave a Reply