വയനാട് ദുരന്തം; സൗജന്യ ഹോസ്പിറ്റലിറ്റി മാനേജ്‌മെന്റ് പഠനത്തിന് അവസരമൊരുക്കി ഫെസിന്‍
അടിവാരം : വയനാട്ടിലെ ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കായി മര്‍കസ് നോളജ് സിറ്റിയിലെ ഫെസിന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിച്ചു. ഈ പ്രദേശത്തെ 10 വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പോടു കൂടി പഠനം നടത്താനാണ് ഫെസിന്‍ സൗകര്യമൊരുക്കുന്നത്. യേനപ്പോയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചുകൊണ്ട് ഫെസിന്‍ നടത്തുന്ന ബി ബി എ ഹോസ്പിറ്റലിറ്റി മാനേജ്‌മെന്റ് പ്രോഗ്രാം പഠിക്കാനാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവസരം ലഭിക്കുക.
ഏവിയേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ട്രാവല്‍ ആന്‍ഡ് ടൂറിസം തുടങ്ങിയ അനന്തമായ സാധ്യതകളുടെയും അവസരങ്ങളുടേയും ലോകമാണ് ഹോസ്പിറ്റലിറ്റി മാനേജ്‌മെന്റ്. കൂടാതെ പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും മറ്റു സൗകര്യങ്ങളും ഏറ്റെടുക്കുന്നതായും ഫെസിന്‍ ഹോസ്പിറ്റാലിറ്റി മാനേജിങ് ഡയറക്ടര്‍ എം.കെ ശൗക്കത്ത് അലി അറിയിച്ചു.
Leave a Reply