September 8, 2024

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അലംഭാവം ഉപേക്ഷിക്കണം

0
Img 20240815 135730

 

 

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് തിരിച്ച് പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാത്തത് അക്ഷന്തവ്യമായ തെറ്റാണെന്ന് വയനാട് ജില്ലാ യു.ഡി.എഫ്. കമ്മിറ്റി കുറ്റപ്പെടുത്തി. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രണ്ട് തവണ ഈ പ്രശ്നം ലോക്സഭയിൽ ഉന്നയിച്ചിട്ടും സർക്കാർ ഒരു മറുപടി പോലും നൽകിയിട്ടില്ല. രാഹുൽ ഗാന്ധിയും, വിവിധ സംഘടനകളും വീടുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും സ്ഥലം കണ്ടെത്താനാവശ്യമായ ഒരു നടപടിയിലേക്കും സർക്കാർ കടന്നിട്ടില്ല. കൽപ്പറ്റ മേഖലയിൽ സർക്കാർ പാട്ടത്തിന് നൽകിയ ഒട്ടേറെ ഭൂമി കാലാവധി കഴിഞ്ഞിട്ടും കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് പ്രസ്തുത ഭൂമി തിരികെ വാങ്ങി മേപ്പാടിക്കടുത്ത് തന്നെ പുനരധിവസിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ചൂരൽമല മേഖലയിൽ ഇനിയും ഉരുൾപ്പൊട്ടൻ സാധ്യതയുണ്ടെന്ന സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം സർക്കാർ ഗൗരവത്തിലെടുക്കണം. ദുരിതബാധിതർക്ക് ഇപ്പോൾ നൽകാമെന്ന് പ്രഖ്യാപിച്ച 10000 രൂപയുടെ സാമ്പത്തിക സഹായം തികച്ചും അപര്യാപ്തമാണ്. ഇത് 2 ലക്ഷം രൂപയെങ്കിലുമാക്കി വർദ്ധിപ്പിക്കണം. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലി നൽകാൻ സർക്കാർ തയ്യാറാകണം.

ദുരിതബാധിതരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിൽ വ്യാപകമായ പരാതി നിലനിൽക്കുന്നുണ്ട്. ഇത് മേപ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെയും , മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും, കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എയെയും വിശ്വാസത്തിലെടുത്ത് വേണം ലിസ്റ്റ് തയ്യാറാക്കാൻ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിർണായകമായ പങ്ക് വഹിച്ച എം.എൽ.എ. മാരെയും, യു.ഡി.എഫ്.നേതാക്കളെയും, ജനപ്രതിനിധികളെയും, മറ്റുള്ളവരെയും യോഗം അഭിനന്ദിച്ചു. രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയിൽ ലഭിച്ച കിറ്റുകൾ എത്രയും വേഗം ദുരിത ബാധിതർക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. യോഗത്തിൽ ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, ടി. സിദ്ദിഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, എം.സി. സെബാസ്റ്റ്യൻ, യു.ഡി.എഫ്. ജില്ലാ കൺവീനർ കെ.കെ. വിശ്വനാഥൻ മാസ്റ്റർ, പി.കെ. ജയലക്ഷ്മി, സി.പി. വർഗ്ഗീസ്, എൻ.കെ. റഷീദ്, റസാഖ് കൽപ്പറ്റ, ജോസഫ് കളപ്പുര, അരുൺ, വി.എ. മജീദ്, പ്രവീൺകുമാർ, കെ.ജെ. വർക്കി, ഒ.വി. അപ്പച്ചൻ, പടയന്‍ മുഹമ്മദ്, പി.പി. ആലി, ഹംസ കൽപ്പറ്റ, പ്രഭാകരൻ നായർ, കുഞ്ഞിക്കണ്ണൻ, കെ.വി. പോക്കർ ഹാജി, എം.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *