സ്വാതന്ത്ര്യം അന്വർത്ഥമാകണമെങ്കിൽ സഹജീവികളുടെ സുരക്ഷ ഉറപ്പ് വരുത്തണം, സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കണം; ടി. സിദ്ദിഖ് എം.എൽ.എ
കൽപ്പറ്റ:-ഇരുന്നൂറ് വർഷത്തെ ബ്രിട്ടീഷ് ആധിപത്യത്തിന് അന്ത്യം കുറിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തിന് നേടിത്തന്ന സ്വാതന്ത്ര്യം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ പൂർണമാകണമെങ്കിൽ സഹജീവികളുടെ ജീവിത സുരക്ഷ ഉറപ്പാക്കണമെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദിഖ് എം.എൽ.എ അഭിപ്രായപ്പെട്ടു. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ അതിതീവ്രമായ ദുഃഖസാഹചര്യത്തിലൂടെ കടന്ന് പോകുന്ന വയനാടിന് ഈ സ്വാതന്ത്രദിനം മനസ്സ് നിറഞ്ഞ് ആഘോഷിക്കാൻ കഴിയില്ല. നൂറ് കണക്കിന് മനുഷ്യജീവൻ പൊലിഞ്ഞ ദുരന്തത്തിൽ അകപ്പെട്ടവർക്ക് സ്വാന്തനമാകാൻ ഈ സ്വാതന്ത്ര്യദിനം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ദേശീയ പതാക ഉയർത്തി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.കെ. വിശ്വനാഥൻ മാസ്റ്റർ, പി.പി. ആലി, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ജി. വിജയമ്മ ടീച്ചർ, ബിനു തോമസ്, ഒ.ആർ. രഘു, ബീന ജോസ്, നിസി അഹമ്മദ്, പോൾസൺ കൂവക്കൽ, ഗോകുൽദാസ് കോട്ടയിൽ, മാണി ഫ്രാൻസിസ്, ഗൗതം ഗോകുൽദാസ്, എം.ഒ. ദേവസ്സ്യ, സജീവൻ മടക്കിമല, ചന്ദ്രിക കൃഷ്ണൻ, ഗിരീഷ് കൽപ്പറ്റ, ജോയി തൊട്ടിത്തറ എന്നിവർ പങ്കെടുത്തു.





Leave a Reply