September 8, 2024

പ്രിയപ്പെട്ട കളളാ ആ അമൂല്യ നിധി തിരിച്ച് തരൂ – ബാക്കിയെല്ലാം എടുത്തോ  ദുരന്തഭൂമിയിലെ തസ്ക്കരനോട് യുവാവിൻ്റെ അഭ്യർത്ഥന

0
Img 20240816 144823

 

 

 

മേപ്പാടി:ഉരുൾപൊട്ടലിൽ നോവ് മാറാത്ത മേപ്പാടിയിലെ വീട്ടിൽ കയറിയ മോഷ്ടവിന് ഫേസ് ബുക്കിൽ കത്ത് തയ്യാറാക്കിയ അഭ്യർത്ഥന വൈറലാകുന്നു. പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുന്ന വേളയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് സന്നാഹവും മറികടന്നാണ് മോഷണം നടന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ കാപ്പം കൊല്ലി പാലവയലിലെ കാവിൽ വളപ്പിൽ മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് സംഭവം.

 

അടച്ചിട്ട വീടിന്റെ മുകളിലത്തെ നിലയിലെ ജനൽ ചില്ല് തകർത്ത് അകത്തുകയറിയ മോഷ്ടാവ്​, മൂന്നര പവൻ സ്വർണവും 30,000 രൂപ വില വരുന്ന റാഡോ വാച്ചുമടക്കം ​​കൊണ്ടുപോയി. ഇതുകൂടാതെ, കുടുംബത്തിന്റെ അമൂല്യമായ സൈനിക സർട്ടിഫിക്കറ്റും സമ്പാദ്യവും ഇയാൾ ​കവർന്നു. തങ്ങളുടെ അഭിമാന ചിഹ്നങ്ങളായിരുന്ന അവ കൊണ്ട് താങ്കൾക്ക് ഒരു പ്രയോജനവുമില്ലെന്നും തിരിച്ചുതന്നുകൂടേ എന്നും കള്ളനോട് ചോദിക്കുകയാണ് മുഹമ്മദ് അഷ്റഫിന്റെ സഹോദരൻ ഹുമയൂൺ കബീർ. അദ്ദേഹം കള്ളന് എഴുതിയ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *