സ്വാതന്ത്ര്യ ദിനത്തിൽ സ്നേഹസന്ദേശ യാത്രയുമായി പൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതി
പടിഞ്ഞാറത്തറ:
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ നമ്മെ വിട്ടു പിരിഞ്ഞവർക്ക് അശ്രുപൂജകളർപ്പിച്ചും അതിജീവിച്ചവർക്ക് ഐക്യദാർഡ്യവുമായി പൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ സ്നേഹസന്ദേശ യാത്ര നടത്തി. കത്തിച്ച മെഴുകുതിരികളുമായി നൂറ് കണക്കിന് ആളുകൾ യാത്രയിൽ അണിനിരന്നു. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച്
ഫാ:ജോജോ കുടക്കച്ചിറ (കുറുമ്പാല പള്ളി വികാരി)
ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ (പ്രസി: സംയുക്ത മഹല്ല് പിടിഞ്ഞാറത്തറ )
കെ.ടി രാജൻ ട്രസ്റ്റി (കിരാതമൂർത്തി ക്ഷേത്രം പടിഞ്ഞാറത്തറ )
എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജനകീയ കർമ്മ സമിതി പ്രസിഡൻ്റ് ശകുന്തള ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു.
ഇബ്രാഹീം ഫൈസി പേരാൽ (എസ് വൈ എസ് സ്റ്റേറ്റ് വൈ: പ്രസിഡൻ്റ്) ഗിരീഷ് (എസ് എൻ ഡി പി യോഗം പ്രസിഡൻ്റ് ), ജേക്കബ് മാസ്റ്റർ കുഴിക്കാട്ടിൽ, ചെറിയാൻ മാസ്റ്റർ മാക്കിയിൽ, ജോയ് പതിപ്പള്ളിൽ, മുഹമ്മദ് പികെ വ്യാപാരി വ്യവസായി ഏകോപന സമിതി, മത്തച്ചൻ പുന്നക്കാക്കുഴി, ചാക്കോമാസ്റ്റർ പുതക്കുഴി, ഷമീർ കടവണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
സാജൻ തുണ്ടിയിൽ, അസീസ് കളത്തിൽ , സി കെ ആലിക്കുട്ടി, ബെന്നി മാണിക്കത്ത്, നാസർ കെ.പി, ബിനു വി.കെ, പി കെ നാസർ, ജോമോൻ വാളാത്തറ, ബിജു ജോസ് തങ്കച്ചൻ പള്ളത്ത്, ഹംസ കുളങ്ങരത്ത്, ഷിൻ്റോ തോമസ്, ടി. പി ഹാരിസ് എന്നിവർ നേതൃത്വം നൽകി. കോഡിനേറ്റർ
കമൽ ജോസഫ് സ്വാഗതവും സെക്രട്ടറി
അഷ്റഫ് കുറ്റിയിൽ നന്ദിയും പറഞ്ഞു.
Leave a Reply