September 8, 2024

ചൂരല്‍മല ദുരന്തം യുവ കേഡറ്റുകള്‍ക്ക് യാത്രയയപ്പ് നല്‍കി

0
Img 20240816 185739

 

 

മുണ്ടക്കൈ- ചൂരല്‍മല ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കോയമ്പത്തൂര്‍ നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍.സി.സി വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ യാത്രയയപ്പ് നല്‍കി. ഓഗസ്റ്റ് എട്ട് മുതല്‍ വിവിധ ഫോഴ്സുകള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായിരുന്നു ഇവര്‍. 15 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമടങ്ങുന്ന 30 അംഗ ടീം സുല്‍ത്താന്‍ ബത്തേരിയിലെ സംഭരണ- വിതരണ കേന്ദ്രത്തില്‍ രാപകലില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. ഭക്ഷണം, അവശ്യവസ്തുക്കളുടെ വിതരണത്തിനും ദുരന്ത മേഖലയില്‍ നിന്ന് ഒറ്റപ്പെട്ടവരെ ഒഴിപ്പിക്കാന്‍ മെഡിക്കല്‍ ടീമുകള്‍ക്കൊപ്പവും ടീം പ്രവര്‍ത്തിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വന്ന കോളേജിനെയും എന്‍സിസി അംഗങ്ങളെയും ജില്ലാ കളക്ടര്‍ അനുമോദിച്ചു. മദ്രാസ് റെജിമെന്റിലെ കേണല്‍ വിശ്വനാഥനാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. വളണ്ടിയര്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ പി.സി മജീദ്, കോളേജിലെ എന്‍.സി.സി ഓഫീസര്‍ കെ.ഹരീഷ് കുമാര്‍, പിരാമല്‍ ഫൗണ്ടേഷനിലെ (ഡിഎല്‍) ഷബീര്‍, അപര്‍ണ എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *