September 8, 2024

ചേകാടി ജനകീയ ആരോഗ്യ കേന്ദ്രത്തിന് ചുറ്റും മലിനജലം കെട്ടികിടക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

0
Img 20240817 110926rlt2lmi

 

 

 

പുൽപള്ളി: ചേകാടി ജനകീയ ആരോഗ്യ കേന്ദ്രത്തിന് ചുറ്റും മലിനജലം കെട്ടി കിടന്ന് അസഹ്യമായ ഗന്ധമുണ്ടാവുന്നത് കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് ആശുപത്രിയിൽ എത്തുന്ന രോഗികളും സമീപവാസികളും. മലിനജലം കെട്ടിക്കിടക്കുന്നതിനാൽ തന്നെ വളരെയധികം ശുചിത്വം പാലിക്കേണ്ട ഈ സ്ഥാപനം ഇപ്പോൾ കൊതുക് വളർത്തൽ കേന്ദ്രമായി മാറിയിരിക്കുകയാണ്. നിരവധി തവണ പഞ്ചായത്ത് അധികൃതരോടും സ്ഥാപന മേധാവികളോടും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എത്രയും വേഗം ഇതിൽ ഒരു പരിഹാരം കാണണമെന്നാണ് സമീപവാസികളുടെ ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *