കാരുണ്യത്തിൻ്റെ കരസ്പർശം
വെണ്ണിയോട്: ഓട്ടോ ടാക്സി ഫെഡറേഷൻ (സി ഐ ടി യു ) വെണ്ണിയോട് യുണിറ്റിലെ തൊഴിലാളികളുടെ ഒരുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. കൂടാതെ ശ്രീയ സുനിൽ, ചൈത്ര സുനിൽ, ഈ രണ്ടു മക്കളും കുട്ടികളും തങ്ങളുടെ ചെറിയ സാമ്പത്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് കമ്മിറ്റിയെ ഏൽപ്പിച്ചു. പരിപാടി സി ഐ ടി യു ഓട്ടോ ടാക്സി ഫെഡറേഷൻ ജില്ലാ ജോ.സെക്രട്ടറി റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിബി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം മനോജ് ബാബു, വിനോദ്.
കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി വി.എൻ ഉണ്ണികൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി സുനിൽ, ഷിബി, മുത്തലിബ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുനിൽകുമാർ സ്വാഗതവുംമൂത്തലി നന്ദിയും പറഞ്ഞു.
Leave a Reply