ജെഎസ്ഒവെെഎ ഫുട്ബോൾ ടൂർണമെൻ്റ്: സെൻ്റ് മേരീസ് ചീങ്ങേരി ജേതാക്കൾ
ബത്തേരി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെഎസ്ഒവെെഐ സംഘടിപ്പിച്ച രണ്ടാമത് മലബാർ ഭദ്രാസന ഫുട്ബോൾ ടൂർണമെന്റിൽ ചീങ്ങേരി സെൻ മേരീസ് ടീം ജേതാക്കളായി. മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആന്റ് സെൻ്റ് പോൾസ് ടീം രണ്ടാം സ്ഥാനവും ബത്തേരി സെൻമേരിസ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മൂലങ്കാവ് ദ സ്പോർട്സ് ഹാബിറ്റ് ടർഫിൽ വച്ച് നടന്ന മത്സരത്തിൽ 14 ടീമുകൾ മാറ്റുരച്ചു. ജെഎസ്ഒവെെഐ മലബാർ ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. ബേസിൽ ഷാജു പനച്ചിയിൽ, സെക്രട്ടറി എൽദോസ് കണിയാട്ടുകുടിയിൽ, ബത്തേരി മേഖല പ്രസിഡന്റ് ഫാ. എൽദോ അതിരമ്പുഴയിൽ, മനു അരിമുള, ടോംസ് പുൽപ്പള്ളി, ബേസിൽ ഡിയോൺ, എൽദോസ് മാങ്ങോട്, ഷനു ബത്തേരി, ബേസിൽ നിലഗിരി, ആൻസി തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply