വയനാട് ദുരന്തം, വ്യാപാര സ്ഥാപനങ്ങൾക്കും മാത്രം 25 കോടിയുടെ നാശനഷ്ടം; വ്യാപാരി വ്യവസായി ഏകോപന സമിതി
കൽപ്പറ്റ: ചൂരൽമല ദുരന്തം വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മാത്രം 25 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ സർവ്വെയിൽ ബോധ്യപ്പെട്ടതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചുരൽമല ടൗണിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ തകർന്നത് 78 ഓളം വ്യാപാര സ്ഥാപനങ്ങളാണ് ചിലത് പൂർണമായും ചിലത് ഭാഗികമായും തകർന്ന നിലയിലാണ്. പല കടകളിലും ഉണ്ടായിരുന്ന ചരക്കുകൾ നാമാവശേഷമായി.
ടൗണിലെ മണ്ണും ചെളിയും വ്യാപാരികളും സന്നദ്ധ പ്രവർത്തകരും ഒഴിവാക്കി കൊണ്ടിരിക്കുകയാണ്.ഇത് കഴിഞ്ഞ് ചൂരൽമല ടൗണിൻ്റെ ഒരു ഭാഗം തുറന്ന് പ്രവർത്തിപ്പിക്കാൻ സംവിധാനമുണ്ടാവണമെന്നും വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു. നിരവധി വ്യാപാരികളും ആശ്രയിച്ച് കഴിയുന്ന വിവിധ മേഖലകളിലെ തൊഴിലാളികളും ബുദ്ധിമുട്ടിലാണ്.
വിവിധ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ വ്യാപാരികൾക്ക് വൻ കട ബാധ്യതയാണുള്ളത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവ എഴുതിത്തള്ളണമെന്നും വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
വയനാട് എട്ട് ലക്ഷത്തോളം പേർ അധിവസിക്കുന്ന ജില്ലയാണ്. അന്യ സംസ്ഥാനക്കാരുടെ കണക്കില്ല. ടൂറിസ വരുമാനവുമായി ജീവിക്കുന്ന നല്ലൊരു ശതമാനം ജനസമൂഹമാണിവിടെയുള്ളത്. മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലായി 5000 ൽ താഴെ പേരെയാണ് ദുരന്തം ശരിക്കും ബാധിച്ചത്. വയനാടിന്റെ മറ്റു മേഖലകളിലെ സാധാരണ ജീവിതത്തെ ബാധിക്കാത്ത വിധത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുള്ള വയനാട് ജില്ലയിലെ ടൂറിസത്തെ ബാധിക്കാത്ത നിലയിൽ സർക്കാറിന്റെയും ദൃശ്യമാധ്യമങ്ങളുടെയും ഇടപെടൽ അനിവാര്യമാണെന്നും വയനാട് തകർന്നു എന്ന രീതിയിലുള്ള പ്രചരണമാണ് മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലുമുള്ളത് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണത്തിന് സർക്കാർ കടിഞ്ഞാടിണമെന്നും സംഘടന അറിയിച്ചു.
സമാനതകളില്ലാത്ത ദുരന്തമുഖത്ത് ജൂലൈ 30-ന് രാവിലെ മുതൽ തന്നെ സജീവമായി ഇടപെടുന്ന കേരള വ്യാഹരി വ്യവസായി ഏകോപന സമിതി മേപ്പാടി വ്യാപാരഭവനിൽ ക്യാമ്പ് ഓഫീസ് തുറന്ന് സേവന പ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും നേത്യത്വം കൊടുത്തു വരുന്നുണ്ട്
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് ജോജിൻ ടി ജോയ്) ജനറൽ സെക്രട്ടറി കെ ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ മറ്റ് ജില്ലാ ഭാരവാഹികളായ അഷ്റഫ് മേപ്പാടി, എ.പി ശിവദാസ്, പി.വി. അജിത് എന്നിവർ പങ്കെടുത്തു.
Leave a Reply