ഗ്രാമീൺ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷം
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്ക് സർക്കാർ നൽകിയ താൽകാലിക പുനരധിവാസത്തിന് അനുവദിച്ച തുകയിൽ ഈ.എം.ഐ മുതലാക്കിയ ഗ്രാമീൺ ബാങ്ക് നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമീൺ ബാങ്ക് റീജിയണൽ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. എ.ഐ.വൈ.എഫ്. പ്രവർത്തകർ ബാങ്കിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി.
ഒറ്റ രാത്രി കൊണ്ട് കടുംബവും, വേണ്ടപ്പെട്ടവരേയും,വീടും, സമ്പാദ്യവും നഷ്ട്ടപെട്ടവർക്കെതിരെ ഇത്തരത്തിൽ ഒരു നടപടി കൈ കൊള്ളുന്നതിൽ ലീഡ് ബാങ്ക് എന്ന നിലയിൽ ബാങ്ക് മാനേജരുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുവാൻ കഴിയാത്തതാണ്. അയതിനാൽ ദുരന്ത ബാധിതരുടെ വയ്പകൾ എഴുതി തള്ളണമെന്ന് പ്രതിഷേധകാർ ആവശ്യപെട്ടു. മൂന്ന് പേരുടെ പണം മാത്രമാണ് തിരികെ നൽകിയത്. ബാങ്ക് ഇത് സംബന്ധിച്ച് വാർത്താ കുറിപ്പ് ഇറക്കി, മുഴുവൻ പേരുടേയും ഇഎംഐ തിരികെ നൽകണമെന്ന് അവശപെട്ടു. സർക്കാർ സഹായത്തിൽ നിന്നാണ് ബാങ്ക് ഇഎംഐ ഈടാക്കിയത്.





Leave a Reply