ക്ഷീരസഹകരണ സംഘം തെരഞ്ഞെടുപ്പിനിടെ സംഘർഷം
ബത്തേരി : ബത്തേരി ക്ഷീരസഹകരണ സംഘം തെരഞ്ഞെടുപ്പിനിടെ സംഘർഷം.സംഘർഷത്തിൽ സ്വതന്ത്രക്ഷീര കർഷക മുന്നണി സ്ഥാനാർഥികളായ എ.എസ്. ജോസ്(67), കെ.കെ പത്മനാഭൻ(55) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഇന്ന് ഉച്ചയോടെയാണ് സംഘർഷം. വോട്ടർമാരെ ക്യാൻവാസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.സംഭവത്തിൽ സി.പി.എം പ്രവർത്തകനായ ബൊമ്മൻ (62) നും ചികിത്സതേടി.സഹകരണ മുന്നണി സ്ഥാനാർഥികൾ ബൂത്തിനുള്ളിൽ പ്രവേശിച്ച് വോട്ടർമാരെ സ്വാധിനിക്കുന്നത് ചോദ്യം ചെയതപ്പോൾ കൂട്ടമായെത്തിയ പ്രവർത്തകരും നേതാക്കളും തങ്ങളെ മർദ്ധിക്കുകയായിരുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്.
Leave a Reply