May 7, 2026

ബാങ്ക് ലോണ്‍ കടം എഴുതിതള്ളല്‍ സര്‍ക്കാര്‍ വാഗ്ദാനം പാഴ് വാക്കായി  

0
20240819 172055
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ :.-ദുരന്തത്തില്‍ ഇരകളായവരുടെ ബാങ്ക് ലോണുകള്‍ പൂര്‍ണമായും എഴുതി തള്ളുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ് വാക്കായതിന്റെ ഫലമാണ് സര്‍ക്കാര്‍ നല്‍കിയ നാമ മാത്രമായ അടിയന്തര സഹായത്തില്‍ നിന്നും കേരള ഗ്രാമീണ ബാങ്ക് ഇ എം ഐ തിരിച്ചുപിടിച്ചതെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ അഭിപ്രായപ്പെട്ടു. ദുരന്തത്തിലെ ഇരകളില്‍ നിന്നും പണം തിരിച്ചു പിടിച്ച ബാങ്ക് നടപടിയില്‍ പ്രധിഷേധിച്ച് യൂത്ത്‌ലീഗ് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു.ബാങ്കുകളില്‍ നേരിട്ട് കടം എഴുതി തള്ളിയാല്‍ ഇടപാടുകാരുടെ സിബല്‍ സ്‌കോറിനെ ബാധിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ബാങ്കുകളില്‍ നേരിട്ട് ഇടപെടല്‍ നടത്തണം. മരിച്ചവരുടെയും നിലവില്‍ ബാങ്ക് ലോണ്‍കടം കൊണ്ടവരുടെയും ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ ശക്തമായി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പ്രസ്താവിച്ചു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍ ജില്ലാ ഭാരവാഹികളായ അഡ്വ.എ പി.മുസ്തഫ, ജാസര്‍ പാലക്കല്‍, ഷമീം പാറക്കണ്ടി, ഹാരിസ് ബനാന, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.ശിഹാബ്, സമദ് കണ്ണിയന്‍, സി.കെ മുസ്തഫ, പി എം റിന്‍ഷാദ്, ഫായിസ് തലക്കല്‍, ഗഫൂര്‍ സി.കെ, ലുഖ്മാനുല്‍ ഹഖിം വി.പി.സി, അസീസ് അമ്പിലേരി, ലത്തീഫ് നെടുങ്കണ,ഷമീര്‍ കാഞ്ഞായി, ഷമീര്‍ മീനങ്ങാടി, അസീസ് വേങ്ങൂര്, റിയാസ് കല്ലുവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *