മാനന്തവാടി പോലീസിനെതിരെ കോൺഗ്രസ് പ്രവർത്തകർ
മാനന്തവാടി: ക്ഷീരസംഘം ഭരണസമിതി തെരഞ്ഞെടുപ്പിനു പുറത്തിറങ്ങിയ കോൺഗ്രസ് പാനൽ മത്സരിച്ച സ്ഥാനാർത്ഥികളേയും കൗണ്ടിംഗ് ഏജന്റ്മാരേയും സുരക്ഷിതമായി പുറത്തിറക്കാം എന്ന് ഉറപ്പു നൽകി കോൺഗ്രസ് പ്രവർത്തകരെയും നേതൃത്വത്തെയും വഞ്ചിച്ച മാനന്തവാടിയിലെ പോലീസ് സംവിധാനം കേരളത്തിലെ ക്രമസമാധാന രംഗത്തിന് അപമാനമാണെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ കാലഘട്ടങ്ങളിൽ ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ അവസാനഘട്ടത്തിൽ മത്സരാർത്ഥികളെ ആക്രമിക്കാൻ സിപിഎം കാണിക്കുന്ന ഇടപെടലുകളെ കുറിച്ചും കോൺഗ്രസ് ഡിവൈഎസ്പിക്ക് പരാതി നൽകിയിയിരുന്നു. പ്രസ്തുത പരാതി നിലനിൽക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ അകത്തേക്ക് പോകേണ്ടതില്ല അവരുടെ സംരക്ഷണം ഞങ്ങൾ ഏറ്റെടുക്കും എന്ന് പറഞ്ഞു ഡിവൈഎസ്പി ഒരു സംഘം പോലീസിനെ അകത്തേക്ക് അയക്കുകയും സമീപം എത്തുന്നതിനു മുൻപേ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഒരാളെ ആക്രമിക്കാൻ അവസരം ഒരുക്കുകയും ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ വീഴ്ചയാണ് ഇത് വളരെ ഗൗരവമായി കോൺഗ്രസ് കാണുമെന്നും വരും നാളുകളിൽ പോലീസ് നേതൃത്വത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
തുടർന്ന് നഗരത്തിൽ പോലീസിനെതിരെ വൻ പ്രതിഷേധവും കോൺഗ്രസ് സംഘടിപ്പിച്ചു. എ എം നിശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. എൻ കെ വർഗീസ്, പിവി ജോർജ്, ജിൽസൺ തോപ്പുംകര, ജേക്കബ് സെബാസ്റ്റ്യൻ, സുനിൽ ആലിക്കൽ, ഷിബു കെ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply