ഭാരത് ഗ്യാസ് വിതരണം സ്തംഭനം, അടിയന്തര ഇടപെടൽ വേണം; കേരള വ്യാപാരിവ്യവസായി ഏകോപനസമിതി
കൽപ്പറ്റ: വയനാട് ജില്ലയിലെ ഭാരത് ഗ്യാസ് വിതരണം സ്തംഭനത്തിൽ ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ സർക്കാറിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട്ടിലെ ആറ് ഏജൻസികളിലായി ഒരു ലക്ഷത്തോളം ഉപഭോക്താക്കളാണ് നിലവിലുള്ളത്. ഈ ഏജൻസികളിലേക്ക് കണ്ണൂർ മേഖലയിൽ നിന്നാണ് ഗ്യാസ് വന്നുകൊണ്ടിരുന്നത്, കണ്ണൂർ മേഖലയിലെ സമരമാണ് ഗ്യാസ് വിതരണം അവതാളത്തിൽ ആവാൻ കാരണം.
കഴിഞ്ഞ 14ന് ശേഷം ഇതുവരെ ലോഡ് വന്നിട്ടില്ലെന്നും ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വളരെ അടിയന്തരമായി ഗ്യാസ് വിതരണം കാര്യക്ഷമമാക്കാൻ അടിയന്തര ഇടപെടൽ നിർബന്ധമാണെന്നും കമ്മിറ്റി ആവിശ്യപെട്ടു.
ലോഡ് കയറ്റി പോകുന്ന ലോറി ഡ്രൈവർമാർ വേതന വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരത്തെ തുടർന്നാണ് ഗ്യാസ് വിതരണം തടസ്സപ്പെട്ടതു കാരണത്താൽ ജില്ലയിലേക്ക് ഗ്യാസ് ലോഡ് വരുന്നില്ല, മറ്റു ജില്ലകളെ ഗ്യാസ് വിതരണം ബാധിച്ചിട്ടില്ലെന്നും മംഗലാപുരം കൊച്ചി എന്നീ പ്ലാൻ്റുകളിൽ സമരമില്ലെന്നും കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
Leave a Reply