പ്രവര്‍ത്തന മേഖല വിപുലീകരിക്കും – പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തും-അഡ്വഎം. റഹ്മത്തുള്ള
കല്‍പ്പറ്റ: അസംഘടിത തൊഴില്‍ മേഖലയിലെ എസ് ടിയു പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപി പ്പിക്കുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തിയും മുന്നേറുമെന്നും എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വ റഹ്മത്തുള്ള പ്രസ്താവിച്ചു, വയനാട് ജില്ലാ എസ്ടിയു ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡിഡന്റ് സി മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ടി. ഹംസ സ്വാഗതം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രഹകരമേല്‍പ്പിക്കാന്‍ സാധിച്ചു വെങ്കിലും കോര്‍പ്പറേറ്റ് വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം തുടരേണ്ടതുണ്ടെന്നും അഡ്വ.എം. റഹ്മത്തുളള പറഞ്ഞു. ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, എസ്ടിയു സംസ്ഥാന സെക്രട്ടറി പി.വി. കുഞ്ഞുമുഹമ്മദ്, കെ കെ ടി എഫ് ദേശീയ പ്രസിഡന്റ് പാറക്കമമ്മൂട്ടി, ജില്ല മുസ്ലിം ലീഗ് ട്രഷറര്‍ അബ്ദുള്ള മാടക്കര,എസ്ടിയു ജില്ലാജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ഇസ്മായില്‍, സി. കുഞ്ഞബ്ദുളള തൈ തൊടി ഇബ്രാഹിം, അബു ഗൂഡലായ്, ഇ അബ്ദുറഹിമാന്‍, പറക്കല്‍ മുഹമ്മദ്, എം. അലി, കെ.ടി. കുഞ്ഞബ്ദുള്ള, സി . ഫൗസി ടീച്ചര്‍, റംല മുഹമ്മദ്, കെ.പി. ലിറ്റിഷ, കെ. അബ്ദുറഹിമാന്‍, കോളോത്ത് അബദുള്ള അലവി വടക്കേതില്‍, അലുവ മമ്മൂട്ടി , ഇ.ബഷീര്‍, നാസര്‍പട്ടത്ത്, സാബിറ കുമ്മാളി, എന്‍.കെ. അസീസ് , കെ. ടി. ഹംസ, പി. റജീഷലി, കെ.റസീഫലി, കെ. പരമേശ്വരന്‍ വൈദ്യര്‍, എ.കെ. റഫീക് , പി. സിദ്ധിഖ് പനമരം, കെ. ഇഞ്ചി അബ്ദുള്ള, കെ.യു. സുലൈമാന്‍, പി.റഷീദ് ആറുവാള്‍, കെ. അസീസ് കുരുവില്‍, ടി. യൂസഫ് എന്നിവര്‍ സംസാരിച്ചു.
Leave a Reply