ദുരന്ത മേഖലയിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ബാർബർമാർ
കൽപ്പറ്റ: പ്രകൃതി ദുരന്തം ഉഴുതുമറിച്ച മുണ്ടക്കൈ ചൂരൽമല പ്രദേശത്തെ ജനങ്ങൾക്ക് ബാർബർമാരുടെ സഹായ ഹസ്തം. ഓൾ കേരള ബ്യൂട്ടീഷൻസ് ഓർഗനൈസേഷൻ(എ.ക ബി.ഒ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് 11ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ആളുകൾക്ക് സൗജന്യമയി മുടി വെട്ടി നൽകി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ലകളിൽ നിന്ന് 50 ലധികം സന്നദ്ധ പ്രവർത്തകർ സേവനത്തിൽ പങ്കെടുത്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് ആളുകളാണ് ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തിയത്. എ.കെ.ബി.ഒ സംസ്ഥാന പ്രസിഡണ്ട് ആർ സൈതലവി, സംസ്ഥാന ട്രഷറർ യു. മുഹമ്മദലി, സംസ്ഥാന കമ്മിറ്റി അംഗം സുഹറ, മുരളി പാലക്കാട്, ജാഫർ, അഭിലാഷ്, അബ്ബാസ് തയ്യിൽ എന്നിവർ നേതൃത്വം നൽകി.
Leave a Reply