പ്രതികളെ വെറുതെ വിട്ടു
മാനന്തവാടി: തിരുനെല്ലിയിൽ വന്യജീവി സങ്കേതത്തിൽ നായാട്ടിനു പോയവർ വനത്തിനുള്ളിൽ വച്ച് തേനീച്ച ഇളകി ഓടുന്നതിനിടയിൽ തോക്കിൽ നിന്ന് വെടിയുതിരുകയും തുടർന്ന് തച്ചറകൊല്ലി ഉണ്ണികൃഷ്ണനെന്നയാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബേഗൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസ് രജിസ്റ്റർ ചെയ്‌ത വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്‌ട് പ്രകാരമുള്ള കേസിലെ പ്രതികളായ തച്ചറക്കൊല്ലി രാഘവൻ, പുൽപറമ്പിൽ, തച്ചറക്കൊല്ലി മധു എന്ന ഉണ്ണികൃഷ്ണൻ എന്നിവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. മതിയായ തെളിവുകളുടെ അഭാവത്തിൽ മാനന്തവാടി ജെഎഫ്‌സിഎം കോടതി രണ്ട് മജിസ്ട്രേറ്റ് എസ് അമ്പിളിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി കെ.ജെ ജോസ് കുമ്പുക്കൽ ഹാജരായി. 2012 ലായിരുന്നു കേസിനാസ്‌പദമായ സംഭവം.
Leave a Reply