പത്ത് ലിറ്റർ ചാരായവും, 25 ലിറ്റർ വാഷും വീട്ടിൽ സൂക്ഷിച്ച നിലയിൽ; പ്രതി പിടിയിൽ
തവിഞ്ഞാൽ: മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)സുനിൽ കെ യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ പത്ത് ലിറ്റർ ചാരായവും, 25 ലിറ്റർ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തവിഞ്ഞാൽ കുളത്താട പോരൂർ റോഡിൽ ആറോല ദാരോത്ത് ഉന്നതിയിലെ ബാലൻ (48) നെ അറസ്റ്റ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ചന്തു പി.കെ, സി.ഇ.ഒ മാരായ അരുൺ കെ.സി, ജിതിൻ പി. പി, ഡബ്ല്യൂ.സി.ഇ.ഒ സിബിജ പി.പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Leave a Reply