തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്: ഒറ്റഞാർ നെൽകൃഷിയിറക്കി
തലപ്പുഴ: വിദ്യാർഥികൾക്ക് നെൽകൃഷിയെ കുറിച്ചും പരമ്പരാഗത കൃഷി അറിവുകൾ പകർന്നു നൽകുന്നതിനും തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒറ്റഞാർ നെൽകൃഷിയിറക്കി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പാരമ്പര്യ ജൈവ കർഷകരെ ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ മീനാക്ഷി രാമൻ ആദരിച്ചു. വിദ്യാർത്ഥികൾക്ക് ഒറ്റഞ്ഞാർ വിത്തനങ്ങളെക്കുറിച്ചും ജൈവകൃഷിയെ സംബന്ധിച്ചും തവിഞ്ഞാൽ കൃഷി ഓഫീസർ ലിഞ്ജു തോമസ് അറിവുകൾ നൽകി. പിടിഎ പ്രസിഡണ്ട് ഇ.കെ സതീഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. എ ഷീജ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ ലൈജി തോമസ് പി എ സി അംഗം രവീന്ദ്രൻ, കനറാ ബാങ്ക് മാനേജർ ജിജോ കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. എസ് എം സി ചെയർമാൻ ഷാജി പാത്താടൻ പദ്ധതി വിശദീകരണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി ആർ ബാബൂ നന്ദി പറഞ്ഞു. കനറാ ബാങ്ക് ജീവനക്കാരും തലയിലെ ചുമട്ടു തൊഴിലാളികളും കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി.





Leave a Reply