October 26, 2026

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ജനകീയ തെളിവെടുപ്പ് പൊതുവേദി കൽപ്പറ്റയിൽ

0
Img 20240925 Wa00582
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള കെഎസ്ഇബി നീക്കത്തെ പ്രതിരോധിക്കുന്നതിനായി ജനകീയ പോരാട്ടത്തോടൊപ്പം നിയമപരമായ പോരാട്ടവും ആവശ്യമാണ്. ഈ നിയമ പോരാട്ടത്തിൽ വ്യക്തികൾക്കും സംഘടനകൾക്കും ഭാഗമാകാൻ ജനകീയ തെളിവെടുപ്പ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്ക് അവരുടെ ആകുലതകൾ അറിയിക്കുവാനും ജനകീയ- നിയമ പോരാട്ടത്തിന് വേണ്ട സഹായ സഹകരണങ്ങൾ ഒരുക്കുന്നതിനും ജനകീയ തെളിവെടുപ്പിനുള്ള പൊതുവേദി ഉപയോഗിക്കാവുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.

സെപ്റ്റംബർ 26 വ്യാഴം രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ കൽപ്പറ്റ എം. ജീ.റ്റി ഹാളിൽ നടക്കുന്ന യോഗത്തിൽ കെഎസ്ഇബി യുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കാനും, തെളിവുകൾ നൽകാനും വ്യക്തികൾക്കും, സംഘടനകൾക്കും അവസരം ഒരുക്കിയിട്ടുണ്ട്, ഈ ജനകീയ നിയമ പോരാട്ടത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടക സമിതിക്ക് വേണ്ടി അജി കൊളോണിയ ആവശ്യപ്പെട്ടു.

പൊതുജനം ഒറ്റക്കെട്ടായി നിന്നാൽ വൈദ്യുതി ചാർജ് വർദ്ധനവിനുള്ള ശ്രമങ്ങളെ നമുക്ക് പ്രതിരോധിക്കാമെന്നും ഇതര സംസ്ഥാനങ്ങളിലേത് പോലെ സൗജന്യ വൈദ്യുതി നമ്മുടെ സംസ്ഥാനത്തും യാഥാർഥ്യമാക്കാൻ സാധിക്കുമെന്നും അതിന് വേണ്ടി ജനകീയ നിയമ പോരാട്ടങ്ങളുടെ ഭാഗമാകാൻ ജനകീയ തെളിവെടുപ്പ് യോഗത്തിൽ ജില്ലയിലെ പൊതുജനങ്ങൾ പങ്കെടുക്കണമെന്നും സംഘാടക സമിതി അംഗങ്ങൾ ആയ ഡോ. സുരേഷ്, അഡ്വ സുഗതൻ,പോൾസൺ അമ്പലവയൽ, മനു മത്തായി,സൽമാൻ എൻ റിപ്പൺ, ബാബു തചറോത്ത് എന്നിവർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *