October 12, 2024

സഖാവ് പുഷ്പൻ അനുസ്മരണം നടത്തി.

0
Img 20241002 125855

പുൽപള്ളി :ഡി വൈ എഫ് ഐ പുല്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സ: പുഷ്പൻ അനുസ്മരണയോഗം സംഘടിപ്പിച്ചു.

 

കൂത്തുപറമ്പിൽ ഡി വൈ എഫ് ഐ സമരത്തിന് നേരെ ഉണ്ടായ പോലീസ് വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു 30 വർഷമായി കിടപ്പിലായി വിടപറഞ്ഞ പുഷ്പനെ ഡി വൈ എഫ് ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മറ്റി അനുസ്മരിച്ചു.

 

ഡി വൈ എഫ് ഐ ജില്ലാ ട്രഷറർ സഖാവ് ജിതിൻ കെ ആർ പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മറ്റിയംഗം ഷിജി ഷിബു,

മുൻകാല ഡിവൈഎഫ്ഐ പ്രവർത്തകരായ സഖാക്കൾ എ .വി ജയൻ, സജി മാത്യു, കെവി ജോബി,സണ്ണി ജോസഫ്,ബൈജു നമ്പിക്കൊല്ലി,ബ്ലോക്ക് ട്രഷറർ ഷിനു സംസാരിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് സ: രജനീഷ് സിഎം അധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ സ്വാഗതവും സ.അനീഷ് എൻ. വൈ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *