പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാ പാത കാലഘട്ടത്തിന്റെ ആവശ്യം* ടി സിദ്ദീഖ്: എം എൽ എ
പടിഞ്ഞാറത്തറ : വയനാട് ജില്ലയുടെ ഇന്നത്തെപ്രത്യേക സാഹചര്യത്തിൽ പൂഴിത്തോട് – പടിഞ്ഞാറത്തറ (കോഴിക്കോട് – വയനാട് – ബാംഗ്ലൂർ )പാത കാലഘട്ടത്തിന്റെ ആവശ്യമായി മാറിയെന്ന് ടി സിദ്ദിഖ് എം എൽ എ .അവികസിത പിന്നോക്ക പ്രദേശങ്ങളെ മൂന്നാക്കത്തിലെത്തിക്കുന്ന കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ആസ്പിരേഷൻ ജില്ലയിലുൾപ്പെട്ട വയനാടിനെ അതിൽ തന്നെ തളച്ചിടാതെ റയിൽ , വ്യോമ നാവിക സൗകര്യങ്ങളൊന്നുമില്ലാത്ത സഞ്ചാരത്തിന് ഏക ആശ്രയമായ റോഡ് സൗകര്യം പരമാവധി വർദ്ധിപ്പിക്കണം അതിൽ ഏറെ പ്രാമുഖ്യ മുള്ള എൺപത് ശതമാനത്തോളം പണി പൂർത്തീകരിച്ചതും സുമാർ നൂറ് കോടി രൂപ മാത്രം ചെലവ് വരുന്നതുമായ പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡിന്റെ പ്രവർത്തനങ്ങൾ വേഗതയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിലേ സമരത്തിന്റെ 641ാംറാം ദിനമായ ഗാന്ധി ജയന്തി ദിനത്തിൽ ജനകീയ കർമ്മ സമിതി ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ പടിഞ്ഞാറത്തറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ഫ്ലാഗ് ഓഫ് ചെയ്തു. കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം.മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്തംഗം പി കെ അബ്ദുൾ റഹ്മാൻ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ , ഫാദർ തോമസ് പ്ലാശനാൽ (ഫൊറോന വികാരി തരിയോട് ) അനിൽ കുമാർ (ആർ ജെ ഡി ജില്ലാ വർക്കിംങ് പ്രസിഡണ്ട് ) സജി യു എസ് , രാജീവൻ സി പി ഐ ലോക്കൽ സെക്രട്ടറി,ഹാരിസ് കണ്ടിയൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, കാസിം ദാരിമി ( സമസ്ത ) കെ. എസ് മുഹമ്മദ് സഖാഫി ( കേരള മുസ്ലിം ജമാഅത്ത്)
സുകുമാരൻ എം.പി (ബി ജെ പി ജില്ലാ സെക്രട്ടറി)പി.കെ വർഗ്ഗീസ് ( കോൺഗ്രസ് ) അരിയട്ടി അന്ത്രു ഹാജി, റഷീദ് ചക്കര (ആർ ജെ ഡി )ജനപ്രതിനിധികൾ മത സാമൂഹ്യ, സാംസ്ക്കാരിക രാഷ്ട്രീയ നേത്വങ്ങൾ, പ്രസംഗിച്ചു. കമൽ ജോസഫ് സ്വാഗതവും. യു സി ഹുസൈൻ നന്ദി പറഞ്ഞു.
ജോൺസൻ മാസ്റ്റർ, അലിക്കുട്ടി സി.കെ , എ അബ്ദുറഹ്മാൻ, സാജൻ തുണ്ടിയിൽ, കളത്തിൽ അസീസ്, കെ.ടി കുഞ്ഞബ്ദുള്ള, ഉലഹന്നാൻ പി.ജെ, ജേക്കബ് മാസ്റ്റർ , നാസർ, അഷറഫ് കുറ്റിയിൽ, ബെന്നി ജോസഫ്, ബിനു, പ്രകാശൻ, കെ.പി നാസർ, കാഞ്ഞായി മമ്മുട്ടി തുടങ്ങിയവർ നേതൃത്വം നൽകി
Leave a Reply