ദുരന്തമുഖത്ത് സേവകരായി ഇനി ഫിനിക്സ് ആർമിയും
മീനങ്ങാടി: അപ്രതീക്ഷിത ദുരന്തങ്ങളിൽ സേവകരായി ഇനി ഫിനിക്സ് ആർമിയും. ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലാണ് ഫിനിക്സ് ആർമി എന്ന പേരിൽ സന്നദ്ധ സേവന സംഘടന രൂപീകരിച്ചത്. അൻപതിൽപരം അംഗങ്ങളുണ്ട്. ചീങ്ങേരി പള്ളിയുടെ പെരുന്നാൾ സമാപന ദിവസത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ചൂരൽ മല ദുരന്തത്തിൽ സന്നദ്ധ സേവനം നടത്തിയ പ്രദേശവാസികളെ ആദരിച്ചു. വയനാട് നേരിട്ട ദുരന്തത്തിൻ്റെ പഞ്ചാത്തലത്തിലാണ് പള്ളിയുടെ കീഴിൽ ഇങ്ങനെ ഒരു സന്നദ്ധ സംഘടന രൂപീകരണത്തിൻ്റെ ആവശ്യകത ഉയർന്നത്. തുടർന്നാണ് ഇവിടെ നിലവിൽ പ്രവർത്തിക്കുന്ന ഫിനിക്സ് സഹായ നിധിയുടെ കീഴിൽ സന്നദ്ധ സേന രൂപീകരിച്ചത്. ജില്ലയിലെ മറ്റ് സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെത്തി പരിശിലനം നൽകി.ചടങ്ങിൽ വികാരി ഫാ. എൽദോ മനയത്ത് ,ട്രസ്റ്റി പൗലോസ് അതിരംപുഴയിൽ, സെക്രട്ടറി എൻ.ഒ ജോർജ്, പെരുന്നാൾ കൺവീനർ ടി.ജി ഷാജു, ടി.വി സജീഷ്, കെ.പി ബേസിൽ ,ടി.ജി സജി, കെ.വി അന്ത്രയോസ് നേതൃത്വം നൽകി.





Leave a Reply