നാളെ ചരക്കുവാഹന പണിമുടക്ക്
കൽപറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി നടത്തുന്ന 24 മണിക്കൂർ ചരക്കുവാഹന പണിമുടക്ക് വെള്ളിയാഴ്ച നടക്കും. ഇതിന്റെ ഭാഗമായി രാവിലെ 10.30ന് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സി. മൊയ്തീൻകുട്ടി ധർണ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റ് ധർണയടക്കമുള്ള സമരങ്ങൾ നടത്തിയെങ്കിലും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുന്നത്. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂനിയനുകൾ പണിമുടക്കിൽ പങ്കെടുക്കും. ലോറിവാടക വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, എഫ്.സി.ഐ ഡിപ്പോകളിലെ തൊഴിലാളികളുടെ ജോലിസംരക്ഷിക്കുക, കരിങ്കൽ ഖനനത്തിന് ജില്ല കേന്ദ്രങ്ങളിൽനിന്ന് പെർമിറ്റ് നൽകാനുള്ള നടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Leave a Reply