വർഗീയ ചേരി തിരിവിന്റെ ഭാഗമാണ് മുഖ്യ മന്ത്രിയുടെ പ്രസ്താവന മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ
മാനന്തവാടി…സ്വർണ്ണ കടത്തും ഹവാല ഇടപാടുകളെയും മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തി മുഖ്യ മന്ത്രി പിണറായി വിജയൻ നടത്തിയ ആർ.എസ്.എസ്.ഭാഷ്യം അങ്ങേയറ്റം അപലപനീയമാണെന്നും,ഓരോ തിരഞ്ഞെടുപ്പിലും സി.
പി.എം തുടർന്നു പോരുന്ന വർഗീയ ചേരി തിരിവിന്റെ ഭാഗമാണ് മുഖ്യ മന്ത്രിയുടെ പുതിയ പ്രസ്താവനയെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം നേതൃ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതു സമൂഹം തീർത്തും എതിരായി കഴിഞ്ഞ എൽ.ഡി.എഫ്.നേ ഭരണ കക്ഷിഎം.എൽ.എ.മാരുംകൈവിട്ടുകൊണ്ടിതിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.വരാനിരിക്കുന്ന ദിവസങ്ങൾ പാർട്ടിയെ നെഞ്ചോടു ചേർത്ത് പിടിച്ചു ഒറ്റക്കെട്ടായി പ്രവർത്തിച്ചു ലോക സഭ ഉപതിരഞ്ഞെടുപ്പിലും ,പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കാനുള്ള പ്രവർത്തനം ഇപ്പോൾ തന്നെ തുടങ്ങണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.സെക്രട്ടറി അസീസ് കോറോം സ്വാഗതം പറഞ്ഞു.
മാനന്തവാടി മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതു മൂലം പലദിവസങ്ങളിലും ഒ.പി.മുടങ്ങുന്നത് പതിവായിരിക്കുകയാണ്ഇനിയും അവഗണന തുടർന്നാൽ മെഡിക്കൽ കോളേജിൽ സമരപരമ്പര തന്നെ തുടങ്ങുമെന്ന് യോഗംബന്ധപ്പെട്ടവർക്കു മുന്നറിയിപ്പ് നൽകി.വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന പേരിയ ചുരം അടച്ചിട്ടിട്ടു മാസങ്ങളായി.പണി ഇഴഞ്ഞു നീങ്ങുകയാണെന്നും,ബദൽ പാതയായ ഇടുങ്ങിയ പാൽചുരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.ജില്ലാ മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റ് എൻ.കെ.റഷീദ്,ജനറൽ സെക്രട്ടറി ടി.മുഹമ്മദ്,വൈസ് പ്രസിഡന്റുമാര വള്ളിയാട്ട് അബ്ദുള്ള,കൽപ്പറ്റ റസാക്ക്,വി.അസ്സയ്നർ ഹാജി,എൻ.നിസ്സാർ അഹമ്മദ്, സെക്രെട്ടറിമാരായ കെ.ഹാരിസ്,സി.കുഞ്ഞബ്ദുല്ല,മണ്ഡലം ഭാരവാഹികളായ കടവത് മുഹമ്മദ്,കെ.ഇബ്രാഹിം ഹാജി,ഡി.അബ്ദുള്ള,പി.കെ.അബ്ദുൽ അസീസ്,കൊച്ചി ഹമീദ്,ഉസ്മാൻ പള്ളിയാൽ,വി.അബ്ദുല്ലഹാജി,നസീർ തിരുനെല്ലി,പടയൻ മുഹമ്മദ്,ടി.മൊയ്‌ദു,മോയിആറങ്ങാടൻ,പി .മുഹമ്മദ്,കുനിയൻഅസീസ്,സി.എച്.ജമാൽ,പടയൻ റഷീദ്,കാസിം മോയി,കൊടുവേരി അഹമ്മദ് മാസ്റ്റർ,പി.സി.ഇബ്രാഹിം ഹാജി,ശിഹാബ് മലബാർ,ആസ്യ മൊയ്‌ദു,വളവിൽ മൊയ്‌ദു തുടങ്ങിയവർ സംസാരിച്ചു.





Leave a Reply