April 16, 2026

ഉപജില്ലാ പ്രവർത്തി പരിചയ മേള വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് തുടക്കം 

0
Img 20241003 100919
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി നഗരസഭ, പട്ടിക വർഗ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് പുതിയൊരു തുടക്കം കുറിച്ചു. ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി പദ്ധതിയുടെ ഭാഗമായി, ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ പങ്കെടുക്കുന്ന അമ്പത് പട്ടിക വർഗ വിദ്യാർത്ഥികൾക്ക് വിവിധ കരകൗശല പരിശീലനം നൽകുന്നു.

ഫ്ലവർ മേക്കിങ്‌, ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിങ്, ബീഡ്‌സ് വർക്ക്, കുട നിർമാണം, പ്രകൃതി ദത്ത നാരുകൾ ഉപയോഗിച്ച് ഉൽപ്പന്ന നിർമാണം. മൊത്തം 30 മണിക്കൂർ നീളുന്ന ഈ പരിശീലനം വിദ്യാർത്ഥികളിൽ സർഗ്ഗാത്മകതയും സ്വയംപര്യാപ്തതയും വളർത്തുകയാണ് ലക്ഷ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *