ചായക്കട കേന്ദ്രീകരിച്ച് മദ്യ വില്പന നടത്തിയ ആൾ അറസ്റ്റിൽ
ബത്തേരി: ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ഇരുളം എല്ലക്കൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ കട കേന്ദ്രീകരിച്ച് മദ്യ വിൽപന നടത്തിയ ഇരുളം എല്ലക്കൊല്ലി ഓലിക്കയത്ത് ഒ.എസ്.വിജയനെ (54) ഒന്നാം പ്രതിയായും, ഇയാളിൽ നിന്ന് മദ്യം വാങ്ങിച്ച എല്ലക്കൊല്ലി പട്ടന്മാർ തൊടിയിൽ പി.ആർ.സദാനന്ദനെ പൊതുസ്ഥലത്ത് മദ്യപിച്ചതിനും രണ്ടാം പ്രതിയാ യും അറസ്റ്റ് ചെയ്തു. വിൽപനയ്ക്കായി സൂക്ഷിച്ച 3.300 ലിറ്റർ മദ്യവും പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഉമ്മർ വി.എ.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ്( ഗ്രേഡ്) എം. ബി ഹരിദാസൻ, പ്രിവന്റീവ് ഓഫിസർമാരായ രഘു.എം എ, മനോജ് കുമാർ. പി. കെ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.ചാൾസ് കുട്ടി. ഇ, നിക്കോളാസ് ജോസ്, അനൂപ് കുമാർ. കെ വനിതാ സിവിൽ എക്സൈസ് ഓഫിസർ രമ്യ ബി ആർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- 2 ൽ ഹാജരാക്കിയ ഒന്നാം പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Reply