നഗരസഭയുടെ അഴിമതി സമരവുംമായി രാഷ്ട്രീയ യുവജനതാദൾ
കൽപ്പറ്റ: കൽപ്പറ്റ നഗരസഭ വികസനത്തിൽ എല്ലാ മേഖലയിലും പുറകോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും, നഗര സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി ടൗണിൽ സ്ഥാപിച്ച പൂച്ചെടികൾ പോലും കൃത്യമായി വൃത്തിയും ഭംഗിയുമായി സൂക്ഷിക്കാൻ നഗരസഭക്ക് കഴിയുന്നില്ലെന്നും ആരോപിച്ച് നഗരസഭയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ സമരവുമായി മുന്നോട്ടു പോകുമെന്ന് രാഷ്ട്രീയ യുവജനതാദൾ പ്രസ്താവിച്ചു. ബത്തേരി നഗരസഭയിൽ പോയി നോക്കുമ്പോഴാണ് എത്ര ലാഘവത്തോടെയും വൃത്തിഹീനവുമായിട്ടാണ് ചെടികൾ കൽപ്പറ്റയിൽ കൈകാര്യം ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുകയെന്നും നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള സ്ട്രീറ്റ് ലൈറ്റുകളും ഹൈമാസ്റ്റ്, ലോമാസ്റ്റ് ലൈറ്റുകളുടെയും അവസ്ഥ ഒരു ദിവസം കത്തിയാൽ പിന്നീട് രണ്ട് ദിവസം കത്താത്ത രൂപത്തിലാണെന്നും സംഘടന കുറ്റപ്പെടുത്തി. നഗരസഭ ഭരണസമിതി നടന്നുകൊണ്ടിരിക്കുന്ന അഴിമതികൾക്ക് കയ്യും കണക്കുമില്ല. ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ മുനിസിപ്പൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡണ്ട് പിപി ഷൈജൽപറഞ്ഞു.
നഗരത്തിൻ്റെ ഒരു ഭാഗത്തു ലൈറ്റ് കത്തുന്നുണ്ടെങ്കിൽ മറുഭാഗത്ത് ലൈറ്റ് കത്താത്ത അവസ്ഥ. മുൻസിപ്പാലിറ്റി കോമ്പൗണ്ടിൽ സ്ഥാപിച്ച ലൈറ്റ് പോലും കൃത്യമായി പ്രവർത്തിക്കുന്നില്ല. നഗരസഭയുടെ കീഴിൽ വരുന്ന പ്രധാനപ്പെട്ട ഒരു റോഡുകളും നിലവിൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. കൽപ്പറ്റ ടൗണിന്റെ ഹൃദയഭാഗത്ത് പുതിയ പോസ്റ്റ് ഓഫീസിന് സമീപം ബസ്റ്റാൻഡിൽ ബാത്റൂം ഇല്ലാത്തതുകൊണ്ട് യാത്രക്കാർ റോഡ് സൈഡിൽ മലമൂത്രവിസർജനം നടത്തി ആ ഭാഗത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ് നഗരത്തിൽ ഉള്ളത്. പഴയ ബസ്റ്റാൻഡ് അകത്തുള്ള ബാത്റൂം ഉപയോഗിക്കാൻ കഴിയാതെ കിടക്കുന്ന അവസ്ഥയാണ്.നഗരസഭ ഭരണസമിതി ജില്ലാ ആസ്ഥാനമായ കൽപ്പറ്റയെ കെടുകാര്യസ്ഥതയും കഴിവുകേടും കൊണ്ട് വികസനത്തിൽ ഇത്രയധികം പുറകോട്ട് കൊണ്ടുപോകുമ്പോഴും അഴിമതിയിൽ ഒട്ടും പുറകിൽ അല്ല. അനധികൃതമായി ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിൽ തുടങ്ങി പ്ലാൻഷൻ ഭൂമിയിൽ അടക്കം നഗരസഭയിൽ നിന്ന് പ്ലാൻ പോലും പാസാക്കാതെ നിർമ്മാണം നടത്തുന്നതിന് എല്ലാ സഹായവും ചെയ്തു നൽകുന്നത്, അനധികൃതമായി ചട്ടം പാലിക്കാതെ നിർമ്മിച്ചിട്ടുള്ള ബിൽഡിങ്ങുകൾക്ക് നമ്പർ ഇട്ടുകൊടുക്കുന്നു. മത്സ്യമാംസ സ്റ്റാളുകൾക്ക് ഒരു മാനദണ്ഡവും പാലിക്കാതെ നഗരത്തിൽ എവിടെയും കച്ചവടംചെയ്യാം എന്നുള്ള അവസ്ഥ. പൊളിച്ചു മാറ്റാൻ വേണ്ടി കണ്ടെത്തിയ ബിൽഡിങ്ങിന് ലൈസൻസ് അനുവദിച്ചത് അടക്കം കൽപ്പറ്റ നഗരസഭയിൽ ഈ ഭരണസമിതിയുടെ കാലത്ത് അരങ്ങേറിയ അഴിമതികളാണ്.
സംസ്ഥാന സെക്രട്ടറി അജ്‌മൽ സാജിദ് മുഖ്യപ്രഭാഷണം നടത്തി. കൺവെൻഷനിൽ ഷൈജൽ കൈപ്പ സ്വാഗതം പറഞ്ഞു കെ ടി ഹാഷിം അധ്യക്ഷത വഹിച്ചു. കൺവെൻഷൻ പുതിയ ഭാരവാഹികളായിജലീൽ ഉമ്മത്തൂർ (പ്രസിഡണ്ട്),ഷൈജുപുളിയാർമല, ജംഷീദ്‌മുത്തു ഷമീർ എം(ജനറൽ സെക്രട്ടറിമാർ), ഷൗക്കത്ത് റാട്ടകൊല്ലി, (ട്രഷറർ),ലത്തീഫ് നെടുങ്ങോട്,സംഫിൻ മുണ്ടേരി(വൈസ് പ്രസിഡന്റുമാർ) വൈഷ്ണവ് പുളിയാർമല, സലീം സി.കെ (സെക്രട്ടറിമാർ) തെരഞ്ഞെടുത്തു. ആർ ജെ ഡി മുനിസിപ്പൽ പ്രസിഡണ്ട് സി കെ നൗഷാദ്,ജോമിഷ് കോട്ടത്തറ, നാസർ കുർണിയൻ, സനുഷ പുലിയാർമല ബാവ മെസ്സ്ഹൗസ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
Leave a Reply