വന്യജീവി വാരാഘോഷം ; തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ മക്കിമല ആദിവാസി വനസംരക്ഷണ സമിതിയും ചേർന്ന് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
തലപ്പുഴ :വനം വന്യ ജീവി സംരക്ഷണം ,വന കുറ്റകൃത്യങ്ങൾ തടയൽ, മനുഷ്യ വന്യ ജീവി സംഘർഷം ലഘുകരിക്കൽ എന്നിങ്ങനെ യുള്ള വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്നതിനും വനം വകുപ്പും പൊതു ജനങ്ങളും തമ്മിലുളള ബന്ധം ശക്‌തി പെടുത്തുക എന്ന ഉദേശത്തിലുമാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ 5:3 നു വിജയിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി നിധിൻ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മത്സരം ഉൽഘാടനം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് പാറക്കൽ നിർവഹിച്ചു. സമ്മാനദാനം പേര്യ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ നിർവഹിച്ചു. മക്കിമല എ വി എസ് എസ് പ്രസിഡന്റ് ഒ.എ. ബാബു ആശംസകൾ അറിയിച്ചു.മക്കിമല എ വി എസ് എസ് സെക്രട്ടറി അഖിൽ പി സി നന്ദി അറിയിച്ചു.
Leave a Reply