November 14, 2024

വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് മുത്തങ്ങ വൈൽഡ് ലൈഫ് സങ്കേതത്തിൽ ഡെസ്റ്റിനേഷൻ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു*

0
Img 20241003 193058

 

മുത്തങ്ങ :- വയനാട് ടൂറിസം അസോസിയേഷൻ ബത്തേരി താലൂക്ക് കമ്മിറ്റിയും,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ , കാൾ ടാക്സി വയനാടും സംയുക്തമായി മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ടൂറിസ്റ്റുകൾക്കായി വീണ്ടും തുറന്നു കൊടുക്കുന്നതിന് ഭാഗമായി ഡെസ്റ്റിനേഷന്റെ പല ഭാഗങ്ങൾ കാടുവെട്ടി വൃത്തിയാക്കി.

 

പരിപാടി ഡബ്ലിയു ടി എ ബത്തേരി താലൂക് സെക്രട്ടറി അൻവർ മേപ്പാടി അധ്യക്ഷത വഹിച്ചു. സ്വാഗതം ബാബു ത്രീ റൂട്സ്. ഉദ്ഘാടനം. ഡബ്ലിയു ടി എ ജില്ലാ പ്രസിഡന്റ്‌ അനീഷ് ബി നായർ നിർവഹിച്ചു.

 

കെ എച്ച് ആർ എ ബത്തേരി യൂണിറ്റ് സെക്രട്ടറി റഷീദ് ബാബു, ജില്ലാ കമ്മറ്റി അംഗം സുരേഷ് ബാബു എന്നിവർ നിർവഹിച്ചു. സ്പോട്ട് ടാക്സി ഭാരവാഹി ഉസ്മാൻ മുത്തങ്ങ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂടാതെ ഫോറെസ്റ്റ് അസ്സിസ്റ്റ്‌ വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ്‌ കുമാർ, മുത്തങ്ങ ഫോറെസ്റ്റ് റെയിഞ്ചർ ഓഫീസർ സുന്ദരൻ കെപി ഉൾപ്പെടെ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു.

 

പരിപാടിയിൽ സനീഷ് മീനങ്ങാടി, സന്ധ്യ ത്രീ റൂട്സ്, അരുൺ കാരപ്പുഴ, രഘുനാഥ് അമ്പലവയൽ,ആദർശ് ബത്തേരി, ജെഷീദ് അമ്പലവയൽ, രാജു മൈക്കിൾ,നിഖിൽ അമ്പലവയൽ, ഇലിയാസ് മീനങ്ങാടി, ഷിബു മീനങ്ങാടി, സുഭാഷ് മീനങ്ങാടി, സിജോ മീനങ്ങാടി, മിഥുൻ കുറുമ്പലാക്കോട്ട,ലൈജു മീനങ്ങാടി എന്നിവർ പങ്കെടുത്തു…

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *