തണലിന്” തണലായി കോലംബറ്റ ഫുഡ് ബോൾ ക്ലബ്
കോലംബറ്റ: കോലംബറ്റ ഫുഡ് ബോൾ ക്ലബ് സംഘടിപ്പിച്ച മഡ് ഫുഡ്‌ബോൾ മത്സരത്തിൽ നിന്നും സമാഹരിച്ച തുക ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ കാക്കവയൽ തണൽ ഡയാലിസിസ് സെന്ററിലെ പ്രവർത്തനങ്ങൾക്ക് കൈമാറി. കാക്കവയൽ തണൽ ഡയാലിസിസ് സെന്റർ പ്രസിഡന്റ് ബാബു കാക്കവയൽ തുക ഏറ്റു വാങ്ങി. കഴിഞ്ഞ ജൂലൈ 27,28 ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 32-ൽ അധികം ടീമുകൾ പങ്കെടുത്തിരുന്നു.





Leave a Reply