December 6, 2025

മേപ്പാടി പുനരധിവാസം* : *ഫെസിലിറ്റേറ്റര്‍മാര്‍ക്ക് റസിഡന്‍ഷല്‍ പരിശീലനം നല്‍കി*

0
Img 20241004 203750
By ന്യൂസ് വയനാട് ബ്യൂറോ

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനാവശ്യമായ മൈക്രോ പ്ലാന്‍ കൃത്യവും വേഗത്തിലുമാക്കാന്‍ തിരഞ്ഞെടുത്ത ഫെസിസിലിറ്റേറ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക മേഖലകളിലുള്ളവര്‍ക്കാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയത്. പരിശീലന പരിപാടിയില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി അനുപമ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗീത എന്നിവര്‍ ഓണ്‍ലൈനായി അവതരണം നടത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, അസിസ്റ്റന്റ് കളക്ടര്‍ ഗൗതംരാജ്, ശുചിത്വമിഷന്‍ കണ്‍സള്‍ട്ടന്റ് ജഗ ജീവന്‍, സംസ്ഥാന പ്രോഗ്രാം മാനേജര്‍മാരായ സി.സി നിഷാദ്, എം.എസ് അനീഷ് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.കെ രജിന, കെ.എം സെലീന, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ. മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.കെ ഷിബു, ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍, കൃഷി ഓഫീസര്‍ ഷിറാന്‍, ക്ഷീരവികസന ഓഫീസര്‍ സി.എച്ച് ഹുസ്‌ന, സാമൂഹികനീതി വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ബിനേഷ്, വനിതാ ശിശു വികസന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ടി.കെ അനില്‍, ഫിനാന്‍ഷല്‍ ലിറ്ററസി റിസോഴ്‌സ്‌പേഴ്‌സണ്‍ ശശിധരന്‍ നായര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജുത്ത്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സുഹൈല്‍, വി. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ച്ത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *