വന്യ ജീവി വാരാഘോഷം സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
കല്പറ്റ :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് വന്യജീവി വാരാഘോഷം 2024 ജില്ലാതലമത്സര സമാപന സമ്മേളനവും, സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.
സ്വാഗതം എം. ടി. ഹരിലാൽ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി വയനാട് ,അധ്യക്ഷത ചന്ദ്രിക കൃഷ്ണൻ പ്രസിഡൻറ് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സാനിദ്ധ്യത്തിൽ, അഡ്വക്കേറ്റ് ടി. ജെ .ഐസക്ക് ചെയർമാൻ കൽപ്പറ്റ നഗരസഭ ജില്ലാതല മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു.ആശംസകൾ അർപ്പിച്ച് അജിത്ത്. കെ .രാമൻ ഡിവിഷൽ ഫോറസ്റ്റ് ഓഫീസർ സൗത്ത് വയനാട് കൽപ്പറ്റ, ആയിഷ പള്ളിക്കൽ കൗൺസിലർ കൽപ്പറ്റ നഗരസഭ, എസ് രഞ്ജിത്ത് കുമാർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റേഞ്ച്, കെ. മനോജ് ചെയർമാൻ കൽപ്പറ്റ ഹരിത സമിതി, ജോസ് ചെയർമാൻ മാനന്തവാടി ഹരിത സമിതി, പി .സുനിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് മാനന്തവാടി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. വിവിധ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു





Leave a Reply