November 2, 2024

സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു* 

0
Img 20241005 172358

 

പനമരം: ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പനമരം കിഫ്ബി ഫണ്ട് 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ആധുനിക സ്കൂൾ കെട്ടിടത്തിന്റെ ഓൺലൈൻ ഉദ്ഘാടന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10:30 ന് നിർവഹിച്ചു.ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷൻ ആയിരുന്നു .

പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്കക്ഷേമ മന്ത്രി ഒ .ആർ കേളു ഫലകം അനാച്ഛാദനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, പഞ്ചായത്ത് പ്രസിഡണ്ട് പി എം ആസിയ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർക്കാട്ടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ്, വയനാട് ഡി ഡി ഇ ശശീന്ദ്ര വ്യാസ്, പി.ടി.എ പ്രസിഡണ്ട് കെ. ടി .സുബൈർ , എസ് എം സി ചെയർമാൻ കെ.പി ഷിജു, പ്രിൻസിപ്പാൾ രമേഷ് കുമാർ , ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, സ്റ്റാഫ് സെക്രട്ടറി സിദ്ധിക്ക് . കെ.എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *