വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍
കല്‍പ്പറ്റ: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ബത്തേരി മാങ്കുറ്റി കുറുമ ഉന്നതിയിലെ 42 കാരിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേയായിരുന്നു യുവതിയുടെ പ്രസവം. തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ബത്തേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് കെ.ജി. എല്‍ദോ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സി.ഡി. അനീഷ് എന്നിവര്‍ ഉന്നതിയില്‍ എത്തി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Leave a Reply