പടിഞ്ഞാറത്തറ പൂഴിത്തോട് കർമ്മ സമിതി കൊപ്പം അടിയുറച്ചു നിൽക്കും ബ്ലോക്ക് പ്രസിഡണ്ട് ജെസ്റ്റിൻ ബേബി
മാനന്തവാടി : നിരന്തര യാത്രാ പ്രശ്നം നേരിടുന്ന വയനാടിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടാൻ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് എത്രയും പെട്ടെന്ന് പണി പൂർത്തീകരിച്ച് തുറന്നു കൊടുക്കേണ്ടത് ആവശ്യമാണെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്റ്റിൻ ബേബി ആവശ്യപ്പെട്ടു. “വഴിയൊരുക്കുന്നവർ ക്കൊപ്പം വയനാട് ” ക്യാമ്പയിൻ്റെ ഭാഗമായി പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് ജനകീയ കർമ്മ സമിതി സംഘടിപ്പിച്ച പ്രചരണ വാഹന ജാഥയുടെ സമാപന സമ്മേളനത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദ്ദേഹം. വികസന പിന്നോക്കത്തിലുള്ള വയനാടിൻ്റെ വികസന കുതിപ്പിന് ഇത് കൂടുതൽ ഗുണകരമാകുമെന്നും ഇക്കാര്യത്തിൽ മാനന്തവാടിയിലെ ആ ബാലവൃദ്ധം ജനങ്ങളുടെയും പിൻതുണ ഉറപ്പു നൽകുന്നതായും അദ്ദേഹം ഉറപ്പു നൽകി.
Leave a Reply