November 14, 2026

വയോജന സംഗമവും നിയമബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

0
Img 20241007 Wa00102
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി :വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ പൊഴുതന പഞ്ചായത്ത് കമ്മ്യൂണിറ്റി  ഹാളിൽ മുതിർന്ന പൗരൻമാർക്കായി വയോജന സംഗമവും നിയമ ബോധവത്കരണ ക്ലാസ്സും നടത്തി. പൊഴുതന വയോജന കൂട്ടായ്മയുടെ പ്രസിഡന്റായ എസ്. പി വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ജനമൈത്രി പോലീസ് അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ നിർവഹിച്ചു. വയോജന കൂട്ടായ്മയുടെ സെക്രട്ടറി മൊയ്‌തീൻ സ്വാഗതവും എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ കെ. മോഹൻദാസ് വയോജന നിയമത്തെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. വയോജന കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *