കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം
കൽപ്പറ്റ : കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2024 ഒക്ടോബർ 3 മുതൽ 13 വരെ ആഘോഷിക്കുവാൻ തീരുമാനിച്ചു. എല്ലാ ദിവസവും നവരാത്രി പൂജകൾ നടത്തുന്നതിന് പുറമെ ഗ്രന്ഥ പൂജ, വാഹനപൂജ, വിദ്യാര ഭo കുറിക്കൽ, വിശേഷാൽ മംഗല്യപൂജ, വിശേഷാൽ വിദ്യാമന്ത്ര അർച്ചന, എന്നീ പരിപാടികളും നടത്തുന്നതാണ്. സദാശിവൻ മാസ്റ്റർ, ശ്രീമതി രമണി ടീച്ചർ എന്നിവർ ആണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് കൊടുക്കുക. ഗ്രന്ഥം വെപ്പ് ഒക്ടോബർ 10നു വൈകുന്നേരം 6മണിക്കും വാഹനപൂജ, ഹരിശ്രി കുറിക്കൽ ഗ്രന്ഥം എടുപ്പ്, വിശേഷാൽ വിദ്യാമന്ത്ര അർച്ചന എന്നിവ ഒക്ടോബർ 13നും നടത്തുന്നതാണ്. ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തുന്ന പ്രസാദ വിതരണത്തോടെ ഈ വർഷത്തെ നവരാത്രി ഉത്സവ പരിപാടികൾ സമാപിക്കും.
Leave a Reply