April 16, 2026

അഖില കേരള വെറ്ററൻസ് ഷട്ടിൽ ടൂർണ്ണമെൻ്റ് നടത്തി

0
Img 20241007 Wa0070
By ന്യൂസ് വയനാട് ബ്യൂറോ

 

മിനങ്ങാടി: കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മീനങ്ങാടി യൂണിറ്റ് കോസ്മോസ് ക്ലബ് മീനങ്ങാടിയുടെ സഹകരണത്തോടെ അഖിലകേരള വെറ്ററൻസ് ഷട്ടിൽ ടൂർണമെൻറ്മത്സരം നടത്തി. ഒന്നാം സ്ഥാനം നേടിയ എറണാകുളം സമദ് ആൻഡ് അമർ ടീമിന്‌ മുക്കുറ്റിയിൽ രവി മാസ്റ്റർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 5000 രൂപ ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാർക്കുള്ള ആടുകാലിൽ ഇട്ടൂപ്പ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് അവാർഡുംഎറണാകുളം ജില്ലയിലെ അനിൽകുമാർ ആൻഡ് ബാബു ടീം കരസ്ഥമാക്കി. മൂന്നാം സ്ഥാനക്കാർക്കുള്ള അള്ളുങ്കൽ മനോഹരൻ മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും 2000 രൂപ ക്യാഷ് അവാർഡും എറണാകുളം ജില്ലയിൽ നിന്നു തന്നെയുള്ള ജോൺ ആൻഡ് റോയ് ടീമും നാലാം സ്ഥാനക്കാർക്കുള്ള അശ്വതിയിൽ ദാമോദരൻ മെമ്മോറിയൽ ട്രോഫിയും ആയിരം രൂപ ക്യാഷ് അവാർഡും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുൻ ചാമ്പ്യന്മാർ കൂടിയായ സജിത് കുമാർ ആൻഡ് തോമസ് ടീമിന് ലഭിച്ചു. ടൂർണമെന്റ് കെ എസ് എസ് പി യു സുൽത്താൻബത്തേരി ബ്ലോക്ക് സെക്രട്ടറി സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി രാജൻ മാസ്റ്റർ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡ് നൽകി. മീനങ്ങാടി കോസ്മോസ് ക്ലബ് പ്രസിഡണ്ട് അഡ്വ. അരുൺ, സെക്രട്ടറി മനോജ് ,കെ എസ് പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *