വീണ്ടും നൂറുമേനി വിജയതിളക്കവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി
മേപ്പാടി: മേപ്പാടി നസീറ നഗറിലെ ഡോ മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വീണ്ടും 100% വിജയതിളക്കത്തിൽ. 2019 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ 52 വിദ്യാർത്ഥികളും ഉയർന്ന വിജയം നേടിയതോടെ കോളേജിൽ തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന നാലാമത്തെ ബാച്ചായി ഇവർ മാറി.
കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന
ബിരുദ ദാന ചടങ്ങ് കേരളാ ആരോഗ്യ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് കൗൺസിൽ മെമ്പറുമായ ഡോ.ദിലീപ് കെ ജെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ലാൽ പ്രശാന്ത് എം എൽ, വൈസ് പ്രിൻസിപ്പാൾ പ്രൊഫ.ജിജി ജോസ്, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ലിഡ ആന്റണി എന്നിവരെ കൂടാതെ അധ്യാപകരും മറ്റു വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. പാഠ്യ – പാഠ്യേതര
പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കോളേജ് ഓഫ് ഫാർമസിയിൽ ഉന്നത നിലവാരം പുലർത്തുന്ന ലബോറട്ടറികളും പരിചയ സമ്പന്നരായ അധ്യാപകരും അത്യാധുനിക ക്ളാസ് മുറികളും വിദ്യാർത്ഥികളെ മികച്ച വിജയം നേടാൻ പ്രാപ്തമാക്കി. ഇവിടെ ബി. ഫാം കൂടാതെ എം. ഫാം, ഫാം.ഡി, ഡി. ഫാം എന്നീ കോഴ്‌സുകളും നടന്നുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് 8111881230 എന്ന നമ്പറിൽ വിളിക്കുക.
Leave a Reply