വീണ്ടും ചർച്ചയായി ബൈരക്കുപ്പാ പാലം നിർമാണം
കൽപറ്റ :രാഹുൽ , പ്രിയങ്കാ ഗാന്ധി, . കെ സി വേണുഗോപാൽ തുടങ്ങിയവരുടെ ഇടപെടലിലൂടെ ബൈരക്കുപ്പ പാലം നിർമ്മാണവും രാത്രി യാത്ര നിരോധനം നീക്കുന്നതും വീണ്ടും ചർച്ചയാകുന്നു.
ഇന്നലെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സു:ബത്തേരി എം എൽ എ ഐ.സി ബാലകൃഷ്ണൻ , എച്ച് ഡി . കോട്ട എം എൽ എ അനിൽ ചിക്ക് മാതു ‘ഗുണ്ടൽപേട്ട് എം എൻ എ ഗണേഷ് പ്രസാദ് എന്നിവർ ചേർന്ന് നിവേദനം നല്കി.
വയനാടൻ കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നമായ ബൈരകുപ്പ പാലം യാഥാർത്ഥ്യമാക്കുവാൻ എല്ലാ സഹായവും ചെയ്യുമെന്നും അടിയന്തിരമായി ഉദ്യോഗസ്ഥതല യോഗം വിളിച്ചു ചേർക്കുമെന്നും കർണ്ണാടക മുഖ്യമന്ത്രി ഉറപ്പു നല്കിയതായി വ്യക്തമാക്കി.





Leave a Reply