അജികുമാർ പനമരത്തിന് സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ പുരസ്കാരങ്ങൾ
കൽപറ്റ : സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ 2024 ലെ സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ, ഫിലമെൻ്റ് ഫിലിം ട്രസ്റ്റ് ജനറൽ സെകട്ടറി അജികുമാർ പനമരം രചനയും സംഗീതവും നിർവഹിച്ച മ്യൂസിക് ആൽബം ” ഗസൽ നിലായ്ക്ക് ” മികച്ച മ്യൂസിക് ആൽബത്തിനുള്ള അവാർഡും അർഹമായി. വിപ്ലവഗാന വീഡിയോ ആയ സമരജ്വാലയ്ക്ക് (രചന / സംഗീതം അജികുമാർ) മികച്ച രണ്ടാമത്തെ മ്യൂസിക്കൽ വീഡിയോയ്ക്കുള്ള അവാർഡും ലഭിച്ചു.
അജികുമാർ തിരക്കഥയും മകൾ അഭിനു കെ.എ സംവിധാനവും ചെയ്ത “ക്ലാസ്സ് മുറി ” ഷോർട്ട് ഫിലിമിന് ചിൽഡ്രൽസ് ഷോർട്ട് ഫിലിം സ്പെഷ്യൽ ജൂറി പുരസ്ക്കാരവും ലഭിച്ചു. അജികുമാർ എഴുതി സംഗീതം ചെയ്ത കേരള ഗാനം, വയനാടൻ കാറ്റ് എന്നീ മ്യൂസിക് വീഡിയോകൾക്ക് എക്സലൻസ് അവാർഡും ലഭിച്ചു.





Leave a Reply