May 28, 2026

വൃത്തിയില്ല പന്നി ഫാം പൂട്ടാൻ പഞ്ചായത്ത്

0
Img 20241008 Wa0057
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

ബത്തേരി : വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നെൻമേനി പൂളക്കുണ്ട് നറുമാട് പ്രവർത്തിക്കുന്ന പന്നി ഫാം അടച്ചു പൂട്ടാൻ പഞ്ചായത്ത് അധികൃതർ ഉത്തരവിട്ടു. ഫാം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ പറഞ്ഞു. നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പഞ്ചായത്ത് പ്രതിനിധികൾ പരിശോധന നടത്തിയത്.

 

ഫാമിൽ അഞ്ഞൂറോളം പന്നികളാണുള്ളത്. പരിശോധന നടത്താനെത്തിയപ്പോൾ ചത്ത പന്നിക്കുഞ്ഞുങ്ങളെ സംസ്കരിക്കാതെ മുറ്റത്തിട്ടിരിക്കുകയായിരുന്നെന്നും ഫാമിലെ മാലിന്യം സംസ്കരിക്കുന്നതിന് മതിയായ സൗകര്യങ്ങളില്ലെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഫാം കഴുകുന്ന വെള്ളവും മറ്റു മാലിന്യവും സമീപത്തെ തോട്ടിലൂടെ ഒഴുക്കി വിടുന്നതായും കണ്ടെത്തി.മതിയായ സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ ലൈസൻസ് നൽകൂ എന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ ഫാം നടത്തിപ്പുകാരെ അറിയിച്ചു.വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, സ്ഥിരസമിതി അധ്യക്ഷരായ ജയ മുരളി, വി.ടി ബേബി, പഞ്ചായത്ത് അംഗങ്ങളായ വി. എ. അഫ്സൽ, അനിത കല്ലൂർ, സെക്രട്ടറി എം.ബി. ലതിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *