May 6, 2026

വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2024 ലോഗോ ക്ഷണിച്ചു*

0
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി : 2024 ഒക്ടോബർ 28, 29 തീയ്യതികളിലായി മൂലങ്കാവ്, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലേക്ക് ലോഗോ ക്ഷണിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. രൂപകൽപ്പന ചെയ്ത ലോഗോയുടെ ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സീൽ ചെയ്ത കവറിൽ ഒക്ടോബർ 11 വെള്ളിയാഴ്ച്ച 3 മണിക്ക് മുമ്പായി പ്രിൻസിപ്പാൾ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മൂലങ്കാവ്, സുൽത്താൻ ബത്തേരി – 673592 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. വയനാട് റവന്യു ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി. മേള 2024 എന്നും സ്കൂളിന്റെ പേര്, സ്ഥലം, തീയ്യതി എന്നിവയും ലോഗോയിൽ ഉണ്ടാകണം. ഒക്ടോബർ 11 വെള്ളിയാഴ്ച്ച 4 മണിക്ക്, ശാസ്ത്രോത്സവം ജനറൽ കൺവീനർ, ജോ. ജനറൽ കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ, രണ്ട് ചിത്രകലാ അധ്യാപകർ എന്നിവരടങ്ങുന്ന സമിതി മികച്ച ലോഗോ തിരഞ്ഞെടുക്കുന്നതായിരിക്കും. വിശദവിവരങ്ങൾക്ക് 9745209213 (ശ്രീജിത്ത് വാകേരി, കൺവീനർ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി) എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Published on 06.10.24, 12 pm

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *